കരിങ്കൽക്കുഴി :- പാടിക്കുന്ന് രക്തസാക്ഷി സ്മാരക പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. കരിങ്കൽക്കുഴിയിൽ നടന്ന പരിപാടി പ്രൊഫസർ എം.എം നാരായണൻ ഉദ്ഘാടനം ചെയ്തു. എം ദാമോദരൻ അധ്യക്ഷത വഹിച്ചു.
യുവകലാ സാഹിതി ജില്ലാ പ്രസിഡന്റ് ഷിജിത്ത് വായന്നൂർ, ശ്രീധരൻ സംഘമിത്ര എന്നിവർ സംസാരിച്ചു. ഏഷ്യനെറ്റ് സ്റ്റാർ സിംഗർ സീസൺ 10 മത്സരാർത്ഥി ശിവപ്രിയ സുരേഷിനെ ചടങ്ങിൽ ആദരിച്ചു. സമരഗീതങ്ങൾ അരങ്ങേറി. എ.പി സുരേശൻ സ്വാഗതവും സി.രെജുകുമാർ നന്ദിയും പറഞ്ഞു.