വഴിയാത്രക്കാരിയുടെ ഒന്നേകാൽ പവന്റെ സ്വർണമാല പൊട്ടിച്ചെടുത്തു

 


തളിപ്പറമ്പ: -കടയിൽ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക്മടങ്ങുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് ഒന്നേകാൽ പവന്റെ മാല പൊട്ടിച്ചെടുത്തു. വരഡൂൽ അമ്പലത്തിന് സമീപത്തെ പടിക്കലേ വളപ്പിൽ ഹൗസിൽ ടി. സുലോചനയുടെ  (64) മാലയാണ് കവർച്ച ചെയ്‌തത്. ഇന്ന് രാവിലെ 9.30നാണ് സംഭവം. മോട്ടോർ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മാല പൊട്ടിച്ച് ബൈക്കിൽ തന്നെ രക്ഷപ്പെട്ടത്. സുലോചനയുടെ പരാതിയിൽ പോലീസ് കേസെടുത്തു.

Previous Post Next Post