മുണ്ടേരിക്കടവ് :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച സെന്റർ 104-ാം നമ്പർ മുണ്ടേരിക്കടവ് അംഗൻവാടി ഉദ്ഘാടനം നാളെ മെയ് 21 ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കും.
പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എം.സജ്മ അധ്യക്ഷത വഹിക്കും. നിഷ.എം റിപ്പോർട്ട് അവതരിപ്പിക്കും.