കരിങ്കൽക്കുഴി :- റിട്ട. സുബേദാർ മേജർ പരേതനായ കെ.പി നാരായണന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സർജിക്കൽ കട്ടിലും ബെഡും സംഭാവന നൽകി.
സിപിഐഎം കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര ഏറ്റുവാങ്ങി. ലോക്കൽ ഗ്രൂപ്പ് കൺവീനർ കുഞ്ഞിരാമൻ പി.പി, ചെയർമാൻ സത്യൻ.സി, രാമകൃഷ്ണൻ.കെ, എന്നിവർക്കൊപ്പം കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.