ആർഷ സംസ്കാര ഭാരതി ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഭവനം ഗീതാമൃത സുകൃതത്തിന് തിരി തെളിഞ്ഞു


ഇരിക്കൂർ :- മുഴപ്പാല ആധ്യാത്മിക പ്രഭാഷകരുടെ ദേശീയ സംഘടനയായ ആർഷ സംസ്കാര ഭാരതി ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഭവനം ഗീതാമൃത സുകൃതത്തിന് തിരി തെളിഞ്ഞു. ഭഗവത്ഗീതയിലെ 18 അധ്യായങ്ങൾ 18 ഭവനങ്ങളിൽ തത്ത്വ വിചാരം നടത്തുന്ന യജ്ഞ ത്തിന് മുഴപ്പാല ബംഗ്ലാവ് മെട്ട ഗോകുലാമൃതത്തിൽ തുടക്കം കുറിച്ചു. ഗീതാമൃത സുകൃതത്തിന് എ കെ നാരായണൻ നമ്പൂതിരി കൈതപ്രം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് ടി ഉണ്ണികൃഷ്ണവാര്യർ പട്ടാനൂർ ശ്രീ ഭഗവത്ഗീത മാഹാത്മ്യത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. ആർഷ സംസ്കാര ഭാരതി സംസ്ഥാന പ്രസിഡണ്ട് കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ നാറാത്ത് അർജുന വിഷാദയോഗത്തെ അധികരിച്ച് പ്രഭാഷണം നടത്തി.ശ്രീഫല സമർപ്പണം, വിഷ്ണു സഹസ്രനാമം, ഗീതാ ധ്യാനം എന്നിവയും നടന്നു. രത്നാകരൻ മാസ്റ്റർ പള്ളിക്കുനി, ഷിനോജ് മാസ്റ്റർ ചാവശ്ശേരി എന്നിവർ ആശംസാഭാഷണം നടത്തി. വി കെ എസ് നമ്പ്യാർ, അശോകൻ സ്വാമിമാമ്പ എന്നിവർ ഭജനയ്ക്ക് നേതൃത്വം നല്കി. ഈശാനമംഗലം നാരായണീയ സമിതി ഗീതാപാരായണം . സ്വര പദ്മയുടെ ഗണേശനടനം ശ്രദ്ധേയമായി


Previous Post Next Post