മയ്യിൽ സ്വർണ്ണക്കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫിക്സ്ചർ പ്രകാശനം ചെയ്തു


മയ്യിൽ :- സ്വർണ്ണക്കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫിക്സ്ചർ പ്രകാശനം നടന്നു.  മയ്യിൽ IMNSGHS സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റ് പ്രസിഡണ്ട് കെ.പി അബ്ദുൾ ഗഫൂറിന് നൽകി ഫിക്സ്ചർ പ്രകാശന കർമ്മം നിർവ്വഹിച്ചു. 

ടൂർണ്ണമെൻ്റ് കമ്മിറ്റി ചെയർമാൻ കെ.ബാലകൃഷണൻ കൺവീനർ കെ.പി അബ്ദുൾ അസീസ്, എം.വി കുഞ്ഞിരാമൻ മാസ്റ്റർ, രവി മാണിക്കോത്ത് തുടങ്ങിയവർ സംസാരിച്ചു. മയ്യിലിൽ മെയ് 5 ന് ടൂർണമെന്റ് ആരംഭിക്കും.

Previous Post Next Post