ചേലേരി ഇടവൻ പുതിയവീട് തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു


കണ്ണാടിപ്പറമ്പ് :- ചേലേരി ഇടവൻ പുതിയവീട് തറവാട് കുടുംബ സംഗമം കണ്ണാടിപ്പറമ്പ് അമ്പലം ഓഡിറ്റോറിയത്തിൽ നടന്നു. ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കുടുംബ കമ്മറ്റി പ്രസിഡണ്ട്‌ ഇ പി രവീന്ദ്രൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ മാണിക്കോത്ത് പ്രഭാഷണം നടത്തി. 

കുടുംബത്തിലെ മുതിർന്ന അംഗം 95 വയസ്സായ ഇ പി മീനാക്ഷിയമ്മയെ പൊന്നാട ചാർത്തി ആദരിച്ചു. വിദ്യാഭ്യാസ രംഗത്തും പഠനാനുബന്ധ മേഖലയിലും മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് സ്കോളർഷിപ്പും ഉപഹാരങ്ങളും വിതരണം ചെയ്തു.തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സെക്രട്ടറി ഇ പി മനോഹരൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ ടി സി ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. 






Previous Post Next Post