കയരളം നോർത്ത് എ.എൽ.പി സ്കൂളിൽ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ സ്കൂൾ തല സമിതി രൂപീകരിച്ചു


മയ്യിൽ :- കേരള സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ സ്കൂൾ തല സമിതിയുടെ രൂപീകരണ യോഗം കയരളം നോർത്ത് എ.എൽ.പി സ്കൂളിൽ നടന്നു. ബി.ആർ.സി കോഡിനേറ്റർ സി.കെ രേഷ്മ പദ്ധതി വിശദീകരണം നടത്തി. പി ടി എ പ്രസിഡന്റ് ടി.പി പ്രശാന്ത് അധ്യക്ഷനായി. 

കെ.പി കുഞ്ഞികൃഷ്ണൻ, സി.കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക കെ.ശ്രീലേഖ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.സി മുജീബ് മാസ്റ്റർ നന്ദിയും പറഞ്ഞു. ചെയർപേഴ്സണായി എ.പി സുചിത്രയേയും കൺവീനറായി കെ.ശ്രീലേഖ ടീച്ചറേയും തെരഞ്ഞെടുത്തു.

Previous Post Next Post