കാട്ടാമ്പള്ളിയിലെ തുരുമ്പിച്ച ഷട്ടർ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്

 


കണ്ണാടിപ്പറമ്പ് :- കാട്ടാമ്പള്ളി പദ്ധതിയുടെ ഷട്ടറുകൾ തുരുമ്പിച്ച കാരണം ഉപ്പുവെള്ളം  കയറി കൃഷി നശിച്ച സാധാരണക്കാർക്ക് വേണ്ടി പ്രക്ഷോഭം നടത്താനൊരുങ്ങി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്.

കൃഷി തൊഴിലാക്കിയ സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാക്കുന്ന വർഷങ്ങളായി പ്രവർത്തന രഹിതമായ ഷട്ടറുകൾ എത്രയും പെട്ടെന്ന് പുനഃസ്ഥാപിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കണ്ണാടിപ്പറമ്പ് മണ്ഡലം മുന്നറിയിപ്പ് നൽകി. 

ചടങ്ങിൽമണ്ഡലം പ്രസിഡന്റ് മോഹനാംഗൻ അദ്ധ്യക്ഷനായി. പ്രശാന്ത് മാസ്റ്റർ, സനീഷ്  ചിറയിൽ, അസീബ് കണ്ണാടിപ്പറമ്പ് തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.

Previous Post Next Post