ചേലേരി:-ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയം 29 - മത് വാർഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.സാംസ്കാരിക സമ്മേളനം പ്രദേശവാസികളുടെ നൃത്തനൃത്ത്യങ്ങൾ സാഹിതി തീയേറ്റേഴ്സ് തിരുവനന്തപുരം അവതരിപ്പിച്ച മുച്ചീട്ട് കളിക്കാരൻ്റെ മകൾ എന്ന സാമൂഹ്യ നാടകവും അരങ്ങേറി.
സാംസ്കാരിക സമ്മേളനം വായനശാല പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ്റെ അദ്ധ്യക്ഷതയിൽ കേരള ഫോക്‌ലോർ അക്കാദമി മുൻ സെക്രട്ടറി ശ്രീ പ്രദീപ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി അജിത്ത് മാസ്റ്റർ, നേതാജി വായനശാല മുൻ പ്രസിഡണ്ട് എം അനന്തൻ മാസ്റ്റർ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.വിനോദ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വായനശാല സെക്രട്ടറി കെ.എം.രാജശേഖരൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ബേബി രഞ്ജിത്ത് നന്ദിയും പറഞ്ഞു.