പാറാൽ ജമാഅത്ത് പള്ളി കമ്മിറ്റി ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു


മാണിയൂർ :- പാറാൽ ജമാഅത്ത് പള്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ബുസ്താനുൽ ഉലൂം അറബിക് കോളേജ് അങ്കണത്തിൽ വെച്ചു നടന്ന പരിപാടിയിൽ സി.കെ അബ്ദുറഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്റ്‌ സി.കെ.കെ മാണിയൂർ ഉദ്ഘാടനം ചെയ്തു. 

വിവിധ സെഷനുകൾക്ക് എസ്.വി മുഹമ്മദലി, നിസാർ കൂലോത്ത് എന്നിവർ നേതൃത്വം നൽകി. ഖതീബ് ജംഷീദ് ബാഖവി, സി.കെ അബ്ദുൽ ഖാദിർ ദാരിമി, അബ്ദുറഹ്മാൻ ഫൈസി സംസാരിച്ചു. എം.ശംസുദ്ധീൻ മാസ്റ്റർ സ്വാഗതവും സി.കെ മഹമൂദ് നന്ദിയും പറഞ്ഞു. മുഴുവൻ മഹല്ല് നിവാസികളും പരിപാടിയിൽ പങ്കെടുത്തു.

ലഹരി ഉപയോഗവും വിതരണവുമായി ബന്ധപ്പെടുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതിനും വിവാഹ രജിസ്‌ട്രേഷന് ലഹരി മുക്ത മെഡിക്കൽ സർട്ടിഫിക്കേറ്റ് ഹാജരാക്കുന്നതിനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. 

Previous Post Next Post