കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിക്കുന്ന ബ്രാഞ്ച് മാനേജർക്കും അക്കൗണ്ടന്റിനും നൽകുന്ന യാത്രയയപ്പ് നാളെ


ചട്ടുകപ്പാറ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും മെയ് 31 ന് വിരമിക്കുന്ന ബ്രാഞ്ച് മാനേജർ കെ.രാമചന്ദ്രനും അക്കൗണ്ടൻ്റ് കെ.ഗണേഷ് കുമാറിനും നാളെ മെയ് 31 ന് യാത്രയയപ്പ് നൽകും.

4 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടി കെ.വി സുമേഷ് MLA ഉദ്ഘാടനം ചെയ്യും. ബേങ്ക് പ്രസിഡണ്ട് പി.വി ഗംഗാധരൻ അദ്ധ്യക്ഷത വഹിക്കും. കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി ഉപഹാര സമർപ്പണം നടത്തും.




Previous Post Next Post