ഹോളി ട്രിനിറ്റി തിരുനാളിന് ഇന്ന് കൊടിയേറി


കണ്ണൂർ :- ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ വാർഷിക തിരുനാളിന് ഇന്ന് കൊടിയേറി. മലബാറിലെ ക്രൈസ്തവ ദൈവാലയങ്ങളിൽ പ്രഥമഗണനീയവും കണ്ണൂർ ബർണ്ണശ്ശേരിയിൽ ക്രൈസ്തവ സാന്നിധ്യത്തിൻ്റെ 525-ാം വർഷാഘോഷത്തിൻ്റെ തുടക്കം ക്കുറിച്ചുകൊണ്ട് പരിശുദ്ധ ത്രിത്വത്തിൻ്റെ നാമോധയത്തിലൂള്ള ദൈവാലയ തിരുനാൾ 2025 മെയ് 11 മുതൽ 19 വരെ വിവിധ ആഘോഷ പരിപാടികളോടെ നടക്കും. 

കത്തീഡ്രൽ വികാരി ഫാ. ജോയ് പൈനാടത്ത് തിരുനാളിന് തുടക്കംക്കുറിച്ച് കൊണ്ട് കൊടിയേറ്റി. തുടർന്ന് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ആഘോഷമായ ദിവ്യബലിക്കും കണ്ണൂർ രൂപത മതബോധന ഡയറക്ടർ ഫാ.ലിനോ പുത്തൻവീട്ടിൽ മുഖ്യകാർമ്മികത്വം വഹിക്കും. മെയ് 12 മുതൽ 16 വരെ ദിവസവും വൈകിട്ട് 5 മണിക്ക് ഇപമാല, ദിവ്യബലി, നൊവേന.ഈ ദിവസങ്ങളിൽ ഫാ റോണി പീറ്റർ, ഫാ. ഐബൽ ജോൺ, ഫാ. കിരൺ ജോസ്, ഫാ. ബെന്നി പൂത്തറയിൽ , ഫാ. ജോർജ്ജ് പൈനാടത്ത് തുടങ്ങിയവർ മുഖ്യകാർമ്മികത്വം വഹിക്കും.

മെയ് 17 ന് 4.30 ന് ജപമാല , സ്ഥൈര്യലോപന സ്വീകരണം, വർണ്ണശബളമായ ദിവ്യകാരുണ്യ പ്രദക്ഷിണം, ആശീർവാദം എന്നിവയ്ക്ക് കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി മുഖ്യകാർമ്മികത്വം വഹിക്കും. തിരുനാൾ ദിനമായ മെയ് 18 ന് രാവിലെ 10 മണിക്ക് ജപമാല പൊന്തിഫിക്കൽ ദിവ്യബലി കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കും തല മുഖ്യകാർമ്മികത്വം വഹിക്കും തുടർന്ന് കണ്ണൂരിലെ ക്രൈസ്തവ സാന്നിധ്യത്തിൻ്റെ 525-ാം വർഷ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചും കൊണ്ട് ലോഗോ പ്രകാശനവും, ലോഗോ മത്സര വിജയിക്കുള്ള ക്യാഷ് പ്രൈസ് വിതരണവും സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

സമാപന ദിവസമായ മെയ് 19 ന് വൈകിട്ട് 5 മണിക്ക് ജപമാല, പരേതസ്മരണ, കൃതജ്ഞതാബലി എന്നിവയ്ക്ക് ഫാ. ജോയ് പൈനാടത്ത് ,ഫാ. എബി സെബാസ്റ്റ്യൻ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് തിരുനാളിന് കൊടിയിറങ്ങും. 



Previous Post Next Post