കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ "വർണ്ണക്കൂടാരം" ക്യാമ്പ് സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ "വർണ്ണക്കൂടാരം" കുട്ടികളുടെ നിശാ ക്യാമ്പ് സംഘടിപ്പിച്ചു. EMS മന്ദിരത്തിൽ നടന്ന പരിപാടി വായനശാല ബാലവേദി പ്രസിഡണ്ട് എലേന എസ്.എംന്റെ അധ്യക്ഷതയിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ കെ.പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂൾ മുൻ അധ്യാപിക അധ്യാപികയായ വി.വിമല ടീച്ചർ ക്യാമ്പ് നയിച്ചു. വായനശാല ബാലവേദി സെക്രട്ടറി അന്വയ്‌.എം സ്വാഗതവും ജോയിൻ സെക്രട്ടറി ശ്രീദർശ് കെ.കെ നന്ദിയും പറഞ്ഞു.


Previous Post Next Post