ചേലേരി :- ചേലേരി അമ്പലം മുതൽ കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാന റോഡുമായി ബന്ധിക്കുന്ന സഞ്ചാര യോഗ്യമല്ലാത്ത ഇടവഴി സേവഭാരതി കോളച്ചേരിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.
കായച്ചിറ ഭാഗത്തു നിന്നും ചേലേരി അമ്പലം റോഡിൽ എത്തിച്ചേരാനുള്ള എളുപ്പവഴിയായ ഇത് വർഷങ്ങളായി സഞ്ചാര യോഗ്യമല്ലാതിരിക്കുകയായിരുന്നു. സേവഭാരതി പ്രവർത്തകരോടോപ്പം നാട്ടുകാരും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.