ലഹരിക്കെതിരെ സ്‌കൂളുകളിൽ ജാഗ്രതാ നിർദ്ദേശം ; കുട്ടി ക്ലാസിൽ എത്തിയില്ലെങ്കിൽ രക്ഷിതാവിനെ അറിയിക്കണം


തിരുവനന്തപുരം :- നിശ്ചിതസമയത്തിനുള്ളിൽ കുട്ടി ക്ലാസിലെത്തിയില്ലെങ്കിൽ അധ്യാപകർ ഉടനെ രക്ഷിതാക്കളെ വിവരമറിയിക്കണം. മഴക്കെടുതിയുൾപ്പെടെയുള്ള അപകടഘട്ടം നേരിടാൻ സുരക്ഷാപദ്ധതിയൊരുക്കണമെന്നും സർക്കാർ നിർദേശിച്ചു. മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽച്ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.

സ്കൂളിനുചുറ്റുമുള്ള കടകളിൽ ലഹരിവസ്തുക്കൾ വിൽക്കുന്നില്ലെന്ന് പരിശോധിച്ചുറപ്പാക്കണം. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾൾക്കായി ജനജാഗ്രതാസമിതികളും രൂപവത്‌കരിക്കണം. പഠനത്തിന് തടസ്സമുണ്ടാക്കുന്ന രീതിയിൽ പിടിഎ യോഗങ്ങളോ മറ്റുപരിപാടികളോ നടത്താൻ പാടില്ല.

Previous Post Next Post