മയ്യിൽ :- മയ്യിൽ ടൗണിലെ കാഞ്ഞിരോട് റോഡിലെ ഓട്ടോസ്റ്റാൻഡിൽ ബുദ്ധിമുട്ടായി വെള്ളക്കെട്ട് രൂപപ്പെടുന്നു. മയ്യിൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നിന്നുള്ള മഴ വെള്ളം എയർപോർട്ട് റോഡായ കാഞ്ഞിരോട് റോഡ് ജംഗ്ഷനിലേക്ക് കുത്തിയൊലിച്ച് വന്ന് ഇവിടെ വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നതായി ജനങ്ങൾ പറയുന്നു. വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് കാൽനട യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്.
മഴക്കാലങ്ങളിൽ സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന കണ്ടക്കൈ റോഡിലേക്കും മയ്യിലിൽ നിന്നുള്ള വെള്ളം ഒഴുകി എത്തുന്നുണ്ട്. ഇത് കണ്ടക്കൈ റോഡിലെയും വെള്ളക്കെട്ടിന് കാരണമാകുന്നതായി ഇവർ പറയുന്നു.