ബസ് ജീവനക്കാരെ മർദ്ദിച്ചവർക്കെതിരെ കേസെടുത്ത ശേഷവും വാട്സാപ്പിലൂടെ മിന്നൽ പണിമുടക്കിന് ആഹ്വാനം ചെയ്തു ; 5 സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസെടുത്ത് മയ്യിൽ പോലീസ്, ഇനിയും കൂടുതൽ പേർക്കെതിരെ നടപടി


മയ്യിൽ :- ബസ് ജീവനക്കാരെ മർദ്ദിച്ചവർക്കെതിരെ കേസെടുത്ത ശേഷവും വാട്സാപ്പിലൂടെ മിന്നൽ പണിമുടക്കിന് ആഹ്വാനം ചെയ്ത സ്വകാര്യ ബസുകളിലെ അഞ്ച് ജീവനക്കാർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു. മമ്മൂസ് ബസിലെ മിർസബ്, ഗൾഫ് ബസിലെ അനസ്, വിന്റോ ബസിലെ നിതിൻ, ബസ് ജീവനക്കാരായ ഹാരിസ്, അഷറഫ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

മേയ് 18 ന് രാവിലെ 9.30 മണിക്കും വൈകുന്നേരം 4 മണിക്കുമിടയിലാണ് സംഭവം നടന്നത്. സംഘർഷം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചതിനാണ് ബസ് ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തത്. ഇനിയും കൂടുതൽ പേർക്കെതിരെ കേസ് എടുക്കുമെന്നും എനി ഇത്തരം മിന്നൽ പണിമുടക്കുകൾ നടത്തിയാൽ തുടർന്നും   കൂടുതൽ കർശനമായ നടപടികളിലെക്ക്  നീങ്ങുമെന്ന് മയ്യിൽ പോലീസ് അറിയിച്ചു.

Previous Post Next Post