പയ്യാവൂരിൽ യുവാവിനെ വെട്ടിക്കൊന്നു

 



കണ്ണൂർ:-ഇരിട്ടി, പയ്യാവൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ വെട്ടിക്കൊന്നു. അക്രമം തടയാൻ ശ്രമിച്ച ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരക്കൊല്ലി സ്വദേശി സുധീഷ്(31) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതി(28)യെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കിൽ എത്തിയ രണ്ടു പേരാണ് അക്രമം നടത്തിയത്. പയ്യാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Previous Post Next Post