ചേലേരി :- ചേലേരി യു.പി സ്കൂളിൽ 1979 - 80 ബേച്ചിൽ ഏഴാം ക്ലാസിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ആദ്യ യോഗം സ്കൂൾ അങ്കണത്തിൽ വെച്ച് ചേർന്നു. പി.വി പ്രദീപൻ അധ്യക്ഷത വഹിച്ചു. അരവിന്ദാക്ഷൻ.ടി സ്വാഗതവും തങ്കമണി പി.എൻ നന്ദിയും പറഞ്ഞു. സഹപാഠികളിൽ അകാലത്ത് മൺമറഞ്ഞു പോയവർക്കും പ്രിയപ്പെട്ട സഹപാഠികളുടെ മൺമറഞ്ഞ രക്ഷിതാക്കൾക്കും, അന്തരിച്ച മുൻ ഗുരുനാഥൻമാർക്കും വേണ്ടി യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. മൗന പ്രാർത്ഥനയും നടത്തി.
പ്രായാധിക്യവും അസുഖവും മൂലം വീടുകളിൽ വിശ്രമജീവിതം നയിക്കുന്ന ആദ്യകാല ഗുരുനാഥൻമാരെ അവരുടെ വീടുകളിൽ നേരിട്ട് ചെന്ന് ആദരിക്കാനും അതിന് ശേഷം ആദ്യകാല അധ്യാപകരെ ആദരിച്ച് കൊണ്ട് മുഴുവൻ അംഗങ്ങളും പങ്കെടുക്കുന്ന വിപുലമായ ഒരു സൗഹൃദ സംഗമം നടത്താനും തീരുമാനിച്ചു. ഗ്രൂപ്പിൻ്റെ ഭാവി പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനായി 9 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡൻ്റ് : പ്രദീപൻ പി.വി
വൈസ് പ്രസിഡൻ്റ് : തങ്കമണി പി.എൻ
സെക്രട്ടറി : അരവിന്ദാക്ഷൻ ടി
ജോയിൻ സെക്രട്ടറി : അബ്ദുൾ ജബ്ബാർ സി.പി
ട്രഷറർ : മോഹൻദാസ് പി.എം