പാലക്കാട് :- പാലക്കാട് നന്ദിയോട് വീട്ടിലിരുന്ന പടക്കം പൊട്ടിത്തെറിച്ച് സ്ത്രീക്ക് പരിക്കേറ്റു. മേൽപ്പാളത്ത് താമസിക്കുന്ന വസന്ത ഗോകുലത്തിനാണ് (55) പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം.
പൂജാ മുറിയിൽ വിളക്ക് വെക്കുന്നതിനിടെ സമീപത്ത് സൂക്ഷിച്ചിരുന്ന, വിഷുവിന് ഉപയോഗിച്ച ശേഷം ബാക്കി വന്ന പടക്കത്തിൽ തീപ്പെട്ടി കൊള്ളി അബദ്ധത്തിൽ വീണതാണ് അപകടത്തിന് കാരണമായത്. തീപ്പെട്ടിക്കൊള്ളി വീണതോടെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. പൊള്ളലേറ്റ വസന്തയെ ഉടൻ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് അവിടെ നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.