നൂഞ്ഞേരി :- പ്രഗൽഭ പണ്ഡിതനും സൂഫിവര്യനുമായ മർഹൂം ആർ അബ്ദുൽ ഖാദർ മുസ്ലിയാർ( പുല്ലൂക്കര ഉസ്താദ്) 24 ആം ആണ്ടുനേർച്ച നൂഞ്ഞേരി മർകസുൽ ഹുദയിൽ ഇന്ന് സമാപിക്കും. നാളെ മേയ് 8 വ്യാഴാഴ്ച രാവിലെ 11:30ന് നടന്ന ശിഷ്യസംഗമം അബ്ദുൽ റഷീദ് ദാരിമിയുടെ അധ്യക്ഷതയിൽ കുമ്മോളി ഇബ്രാഹിം സഖാഫി ഉദ്ഘാടനം ചെയ്തു
സമാപന പ്രാർത്ഥനക്ക് കുഞ്ഞിക്കോയ തങ്ങൾ നേതൃത്വം വഹിക്കും. വൈകുന്നേരം 4 30ന് അലുമിനി മീറ്റ് നടക്കും. സയ്യിദ് ജസീൽ അഹ്സനിയുടെ അധ്യക്ഷതയിൽ അബ്ദുൽ റഷീദ് ദാരിമി ഉദ്ഘാടനം ചെയ്യും. നസീർ സഅദി പദ്ധതി അവതരണം നടത്തും. രാത്രി നടക്കുന്ന ശാദുലി റാത്തീബിന് സയ്യിദ് സുഹൈൽ അസ്സഖാഫ്, ജലീൽ സഖാഫി കാന്തപുരം, അഷ്റഫ് ഹാജി തളിപ്പറമ്പ് തുടങ്ങിയവർ നേതൃത്വം വഹിക്കും.