പയ്യന്നൂർ:-കൊച്ചു മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന മുത്തശ്ശി മരിച്ചു. പയ്യന്നൂർ കണ്ടങ്കാളിയിലെ കാർത്ത്യായനിയാണ് മരിച്ചത്. കൊച്ചു മകൻ്റെ ഭീകര മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു കാർത്യായനി. കാർത്യായനിയുടെ ചെറുമകൻ റിജുവാണ് മുത്തശ്ശിയെ മർദ്ദിച്ചത്. റിജുവിനെ പയ്യന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുത്തശ്ശി മരിച്ചതിന് പിന്നാലെയാണ് റിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹോം നേഴ്സ് അമ്മിണി രാമചന്ദ്രന്റെ പരാതിയിലാണ് പയ്യന്നുർ പോലീസ് റിജുവിനെതിരെ കേസെടുത്തത്.