കൊളച്ചേരി :- ജൽജീവൻ മിഷ്യൻ്റെ ഭാഗമായി പൈപ്പ് ലൈൻ വലിക്കുന്നതിന് വേണ്ടി കീറിയ റോഡുകൾ താർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ (എം) ചെറുക്കുന്ന് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി കൊളച്ചേരി സെക്ഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിക്കുന്ന ധർണ്ണ സമരം മെയ് 15 വ്യാഴാഴ്ച നടക്കും.
കൊളച്ചേരി പഞ്ചായത്തിലെ നിരവധി റോഡുകളാണ് താർ ചെയ്യാനുള്ളത്. ചെറുക്കുന്ന് പ്രദേശത്തെ റോഡ് താർ ചെയ്യുന്നതിന് വേണ്ടി 2 മാസം മുന്നേ സർവ്വേ നടത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പ്രവർത്തി തുടങ്ങിയിട്ടില്ല. മഴ പെയ്ത് തുടങ്ങിയാൽ പ്രവർത്തി നടത്താൻ കഴിയില്ല. കാൽനട യാത്രപോലും ദുസ്സഹമാകും. പലതവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടികൾ സ്വീകരിക്കുന്നതിൽ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപെട്ടാണ് പാർടി ചെറുക്കുന്ന് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്താൻ തയ്യാറായത്.