MSF മയ്യിൽ പഞ്ചായത്ത്‌ സമ്മേളനം സംഘടിപ്പിച്ചു


മയ്യിൽ :- MSF മയ്യിൽ പഞ്ചായത്ത്‌ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാർത്ഥിറാലി MSF പഞ്ചായത്ത് ഭാരവാഹികൾക്ക് കൊടി കൈമാറിക്കൊണ്ട് മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ട്രഷറർ ഹസൈനാർ മാസ്റ്റർ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.

MSF സംസ്ഥാന സെക്രട്ടറി ബിലാൽ കാലടിയുടെ അധ്യക്ഷതയിൽ സി.കെ നജാഫ് സമ്മേളന ഉദ്ഘാടനം ചെയ്തു. ഷജീർ ഇഖ്ബാൽ മുഖ്യപ്രഭാഷണം നടത്തി. സഫ്‌വാൻ കടൂർ സ്വാഗതവും സിറാജ് കണ്ടക്കൈ നന്ദിയും പറഞ്ഞു.

Previous Post Next Post