പള്ളിപ്പറമ്പിലെ കൊളച്ചേരി മേഖല PTH സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സൗജന്യ പാലിയേറ്റീവ് OP ഉദ്ഘാടനം നാളെ


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പിലെ കൊളച്ചേരി മേഖല PTH സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സൗജന്യ പാലിയേറ്റീവ് OP ഉദ്ഘാടനം നാളെ മേയ് 3 ശനിയാഴ്ച നടക്കും. പള്ളിപ്പറമ്പ് PTH സെന്ററിൽ ഉച്ചയ്ക്ക് 2 മണിക്ക് ഡോക്ടർ എം.എ അമീർ അലി ഉദ്ഘാടനം നിർവ്വഹിക്കും.

60 കഴിഞ്ഞ് വാർദ്ധക്യ സംബന്ധമായ അസുഖത്താൽ പ്രയാസപ്പെടുന്നവർക്ക് ഇനി പള്ളിപ്പറമ്പ് PTH സെന്ററിൽ ഡോക്ടറുടെ സേവനം സൗജന്യമായി ലഭിക്കും. എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് സേവനം ലഭ്യമാകുക. അത്യാവശ്യ ഘട്ടത്തിൽ വീട്ടിലെത്തിയും ചികിത്സ നൽകും. 

Previous Post Next Post