സർക്കാർ അവഗണനയ്ക്കെതിരെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ആശവർക്കർമാർ ; 1000 പ്രതിഷേധ സദസ്സുകൾ നടത്താൻ തീരുമാനം


തിരുവനന്തപുരം :- സർക്കാർ അവഗണനയ്ക്കെതിരെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തമാക്കാൻ ആശവർക്കർമാർ. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ 1000 പ്രതിഷേധ സദസ്സുകൾ നടത്താനാണ് തീരുമാനം. സെക്രട്ടറിയേറ്റ് പടിക്കലിൽ തുടരുന്ന അനിശ്ചിതകാല രാപകൽ സമരം 141 ആം ദിവസത്തിലേക്ക് കടന്നു. 

സമരക്കാരുമായി ചർച്ച നടത്താൻ സർക്കാർ നിയോഗിച്ച ഹരിത വി കുമാർ കമ്മിറ്റി ഇന്ന് സമര സമിതി നേതാക്കളിൽ നിന്ന് വിവരങ്ങൾ തേടി. 27 ഇന ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ട് വെച്ചത്. കമ്മിറ്റി വേഗത്തിൽ റിപ്പോട്ട് സമർപ്പിക്കുമെന്നും സമരം നിർത്തണമെന്നും കമ്മിറ്റി അധ്യക്ഷ സമര സമിതി നേതാക്കളോട് ആവശ്യപ്പെടെങ്കിലും സമരം നിർത്താനാവില്ലെന്ന് നേതാക്കളായ എംഎ ബിന്ദു, എസ് മിനി അടക്കമുള്ള നേതാക്കൾ അറിയിച്ചു.

Previous Post Next Post