മയ്യിൽ :- കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ യൂണിറ്റ് കൺവെൻഷൻ മയ്യിൽ പെൻഷൻ ഭവനിൽ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡണ്ട് കെ.നാരായണൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കെ.എസ്.എസ്.പി.യു സംസ്ഥാന സമിതി അംഗം ഇ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. നവാഗതരായ പെൻഷൻ കാരെ കെ.എസ്.എസ്.പി.യു മയ്യിൽ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ.പി വിജയൻ നമ്പ്യാർ സ്വീകരിച്ചു.
SSLC, Plus 2 ഉന്നത വിജയികളെ കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡണ്ട് കെ.വി യശോദ ടീച്ചർ അനുമോദിച്ചു. യൂണിറ്റ് സാന്ത്വന സഹായ വിതരണം കെ.എസ്.എസ്.പി.യു ജില്ലാ കമ്മറ്റി അംഗം കെ.ബാലകൃഷ്ണൻ നിർവ്വഹിച്ചു. പ്രേമരാജൻ മാസ്റ്റർ, വി.വി അനിൽകുമാർ മാസ്റ്റർ, എം.വി നാരായണൻ, എം.വി അബ്ദുള, കെ.രാധാകൃഷ്ണൻ, വി.വി അശോകൻ, കെ.വി ഗീത ടീച്ചർ, പി.കെ അജിത ടീച്ചർ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എം.പി പ്രകാശ് കുമാർ സ്വാഗതവും വൈസ് പ്രസിഡണ്ട് പി.വി പത്മിനി നന്ദിയും പറഞ്ഞു.