പാമ്പുരുത്തി ബദർപള്ളി - ബോട്ട് ജെട്ടി റോഡും അമ്പല റോഡിൽ നിർമ്മിച്ച നടപ്പാതയും ഉദ്ഘാടനം ചെയ്തു


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് പ്രവൃത്തി നടത്തിയ പാമ്പുരുത്തി ബദർപള്ളി - ബോട്ട് ജെട്ടി റോഡിന്റെയും അമ്പല റോഡിൽ നിർമ്മിച്ച നടപ്പാതയുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് നിർവഹിച്ചു.

പാമ്പുരുത്തി വാർഡ് മെമ്പർ കെ.പി അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. എം.മമ്മു മാസ്റ്റർ, അബ്ദുൽ അസീസ്, മൻസൂർ വി.ടി, ആദം ഹാജി, ബാലകൃഷ്ണൻ, അയ്യൂബ് വി.ടി എന്നിവർ പങ്കെടുത്തു.

Previous Post Next Post