തിരുവനന്തപുരം :- കൊങ്കൺ റെയിൽവേയിൽ മൺസൂൺ സമയക്രമം 15 മുതൽ പ്രാബല്യത്തിൽ വരും. കൊങ്കൺ വഴി സർവീസ് നടത്തുന്ന ചില ട്രെയിനുകളുടെ സമയക്രമത്തിൽ 15 മുതൽ മാറ്റം വരും. തിരുവനന്തപുരം-നിസാമുദ്ദീൻ എക്സ്പ്രസ് (22653) വെള്ളിയാഴ്ചകളിൽ രാത്രി 10ന് പുറപ്പെടും. തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് ഉച്ചയ്ക്കു 2.40 നാണ് പുറപ്പെടുക.
തിരുവനന്തപുരം നോർത്ത്-പോർബന്തൻ, തിരുവനന്തപുരം നോർത്ത്-ഇൻഡോർ എന്നിവ രാവിലെ 9.10നും തിരുവനന്തപുരം-ലോകമാന്യതിലക് ഗരീബഥ് രാവിലെ 7.45നും പുറപ്പെടും. തിരുനെൽവേലി-ഹാപ്പ, തിരുനെൽവേലി-ഗാന്ധിധാം ട്രെയിനുകൾ തിരുനെൽവേലിയിൽ നിന്ന് രാവിലെ 5.05ന് പുറപ്പെടും. തിരുവനന്തപുരം നോർത്ത്-അമൃത്സർ, തിരുവനന്തപുരം നോർത്ത്-ചണ്ഡിഗഡ് സമ്പർക്രാന്തി തിരുവനന്തപുരം-ഋഷി -കേശ് ട്രെയിനുകൾ പുലർച്ചെ - 4.50ന് പുറപ്പെടും.