കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പിറന്നാളാഘോഷവും വടക്കേകാവിൽ പൂജയും ജൂലൈ 2 ന്


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുനാൾ പിറന്നാളും വടക്കേക്കാവിൽ വിശേഷാപൂജയും മിഥുനമാസത്തിലെ ഉത്രം നാളായ ജൂലൈ 2 ബുധനാഴ്ച നടക്കും. തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.

രാവിലെ 5.30 മുതൽ ഗണപതി ഹോമം, ഉഷ പൂജ, നവകപൂജ, നവകാഭിഷേകം, ഉച്ചപൂജ, വടക്കേക്കാവിൽ, പഞ്ചപുണ്യാഹം, കലശപൂജ, കലശാഭിഷേകം, വിശേഷാൽ ദേവീപൂജ എന്നിവ നടക്കും. വിശേഷാൽ പൂജകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. വിശേഷാൽ ശാസ്താപൂജ 100 രൂപ, ദേവീപൂജ -100 രൂപ 

Previous Post Next Post