സൗജന്യ മെഡിക്കൽ ക്യാമ്പും നേത്രപരിശോധനയും സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- പഴശ്ശി ശാഖ ശിഹാബ്‌ തങ്ങൾ കാരുണ്യ പദ്ധതി & ഐട്രസ്റ്റ് ഐ കെയർ കണ്ണാശുപത്രിയുടെയും, മയ്യിൽ എം എം സി ഹോസ്പിറ്റിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും നേത്രപരിശോധനയും തിമിര നിർണയ ക്യാമ്പും സംഘടിപ്പിച്ചു.

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. ജബ്ബാർ കെ.എം, ഹസ്സൻ കുഞ്ഞി, മാമു അഷ്‌റഫ്‌ കെ.എം, മുസ്തഫ പി.കെ, താജുദ്ധീൻ, ഷുക്കൂർ, അബ്‌ദു സലാം എന്നിവർ നേതൃത്വം നൽകി. അഷ്‌റഫ്‌ ഫൈസി സ്വാഗതം പറഞ്ഞു.

Previous Post Next Post