പാമ്പുരുത്തി :- 'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്' എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് പാമ്പുരുത്തി ശാഖ സമ്മേളനം ജൂൺ 5,7,15 തീയ്യതികളിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൊളച്ചേരി മേഖല പഞ്ചഗുസ്തി മത്സരം ജൂൺ 7 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സി എച്ച് നഗറിൽ വെച്ച് നടക്കും.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 മണിക്ക് ഭാര നിർണ്ണയവും സ്പോട്ട് രെജിസ്ട്രേഷനും ആരംഭിക്കും.