കളരിവാതുക്കൽ പെരുങ്കളിയാട്ടം ജൂൺ 8 ന്


വളപട്ടണം :- കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം (കലശം) ജൂൺ 8 ഞായറാഴ്ച നടക്കും. രാവിലെ 6.40 നും 7.40 നുമിടയിൽ കലശം നിറയ്ക്കും. വൈകുന്നേരം 3 മണിക്ക് ശ്രീ ഭാരത് കളരിസംഘത്തിന്റെ കളരിപ്പയറ്റുണ്ട്. നാലിന് തിരുമുടി ഉയരും. ആറുമണിയോടെ അഴിക്കും. തിരുമുടിയേറ്റിന് ഒരുക്കങ്ങൾ തുടങ്ങി. 

ഏഴ് കവുങ്ങുകളും 71 മുളകളുംകൊണ്ട് 15 മീറ്റർ ഉയരമുള്ള മുടി നാലുപുരയ്ക്കൽ ആശാരിമാരാണ് മൂന്നുദിനം കൊണ്ട് നിർമിക്കുന്നത്. ബാബു പെരുവണ്ണാനാണ് ഇത്തവണയും തിരുമുടിയണിയുന്നത്. ഇതോടെ ഉത്തര കേരളത്തിലെ കളിയാട്ടങ്ങളും അവസാനിക്കും.

Previous Post Next Post