കൊട്ടിയൂർ ഉത്സവം ; വിപുലമായ സൗകര്യങ്ങളൊരുക്കി കൊട്ടിയൂർ പെരുമാൾ സേവാസംഘം


കൊട്ടിയൂർ :- കൊട്ടിയൂർ ഉത്സവാഘോഷത്തിന് വിപുലമായ സൗകര്യങ്ങളൊരുക്കിയതായി കൊട്ടിയൂർ പെരുമാൾ സേവാസംഘം അറിയിച്ചു. ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂരിലും കിഴക്കേനടയിലെ മന്ദഞ്ചേരിയിലും സേവാസംഘം നാല് സേവന ക്യാമ്പുകൾ നടത്തും. ഭക്തരുടെ സാധനസാമഗ്രികൾ ഇവിടെ സൗജന്യമായി സൂക്ഷിക്കാം. കിഴക്കേ നടയിലെ മുത്തപ്പക്ഷേത്രത്തിൽ പ്രസാദഊട്ട് ഉണ്ടാവും. ഭക്തർക്കായി വിശ്രമമുറികളും ഹാളുമുണ്ട്.

ഉത്സവകാലത്ത് കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, മാനന്തവാടി, വടകര, പറശ്ശിനിക്കടവ്, ഇരിട്ടി എന്നിവിടങ്ങളിൽ നിന്ന് കൊട്ടിയൂരേക്ക് പ്രത്യേക ബസ് സർവീസുണ്ടാകും. ക്ഷേത്രത്തിന്റെ പടിഞ്ഞാറ്, കിഴക്ക് നടകളിൽ പാർക്കിങ് സൗകര്യമൊരുക്കും. അതുപോലെ അടിയന്തര വൈദ്യസഹായത്തിനുള്ള സൗകര്യവുമുണ്ടാകുമെന്ന് സംഘം അറിയിച്ചു.

Previous Post Next Post