കനത്ത മഴയിൽ പുതിയതെരു മാർക്കറ്റിനുള്ളിലെ ഹോട്ടലിൻ്റെ മേൽക്കൂര തകർന്നു

 


പുതിയതെരു: -കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പുതിയതെരു മാർക്കറ്റിനുള്ളിലെ ശിവാനന്ദ ഹോട്ടലിൻ്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. കെട്ടിടത്തിന്റെ മേൽക്കൂരയിലുള്ള 95 ശതമാനം ഓടുകളും കാറ്റത്ത് പറന്നു പോയി. 

തൊട്ടടുത്തുതന്നെയുള്ള വേറെയും കെട്ടിടങ്ങളുടെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

പുതിയതെരു വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി എം അബ്ദു‌ൽ മനാഫ്, ട്രഷറർ സി രവീന്ദ്രൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. മഴക്കെടുതിയുടെ ഭാഗമായി ഉണ്ടായ നാശനഷ്ട‌ത്തിന് അടിയന്തര സാമ്പത്തിക സഹായം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടു.

Previous Post Next Post