കൊട്ടിയൂർ :- കൊട്ടിയൂർ വൈശാഖോത്സവത്തോടനുബന്ധിച്ച് മാതൃഭൂമി പുറത്തിറക്കിയ പ്രത്യേക പതിപ്പ് ശിവം പ്രകാശനം ചെയ്തു. ഇക്കരെ കൊട്ടിയൂർ ക്ഷേത്രപരിസരത്ത് മാതൃഭൂമിയൊരുക്കിയ ബുക് സ്റ്റാളിൽ നടന്ന ചടങ്ങിൽ സണ്ണി ജോസഫ് എംഎൽഎയിൽ നിന്ന് കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ ഏറ്റുവാങ്ങി. കൊട്ടിയൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ, വൈശാഖോത്സവ ചടങ്ങുകളുടെ പ്രത്യേകതകൾ, ഐതിഹ്യം തുടങ്ങിയവയുമായുള്ള പ്രമുഖരുടെ ലേഖനങ്ങളും മികച്ച ചിത്രങ്ങളുമായാണ് പ്രത്യേക പതിപ്പ് ഒരുക്കിയിരിക്കുന്നത്.
ചടങ്ങിൽ മാതൃഭൂമി റീജ ണൽ മാനേജർ ജഗദീഷ് ജി അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി ബിജു, അസിസ്റ്റൻ്റ് കമ്മിഷണർ എൻ.കെ ബൈജു, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോയി നമ്പുടാകം, മുന്നാക്ക സമുദായ കോർപ്പറേഷൻ ഡയറക്ടർ കെ.സി സോമൻ നമ്പ്യാർ, കൊട്ടിയൂർ പെരുമാൾ സേവാസംഘം സ്ഥാപക സെക്രട്ടറി കെ.കുഞ്ഞിരാമൻ, കൊട്ടിയൂർ ദേവസ്വം ട്രസ്റ്റിമാരായ സി.കെ കുഞ്ഞികൃഷ്ണൻ നായർ, എൻ.പ്രശാന്ത്, സി.ചന്ദ്രശേഖരൻ, കൊട്ടിയൂർ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ കെ.ഗോകുൽ, മാനേജർ കെ.നാരായണൻ, പി.സി രാമകൃഷ്ണൻ, മാതൃഭൂമി ചീഫ് റിപ്പോർട്ടർ കെ.രാജേഷ് കുമാർ, സബ് എഡിറ്റർ എൻ.വി പ്രമോദ്, ലേഖകരായ സദാനന്ദൻ കൂയിലൂർ, ഷെറിൻ ഷിബു ഫിലിപ്പ്, ഏജൻ്റ് ടി.എസ് സുനീഷ് എന്നിവർ സംസാരിച്ചു. മാതൃഭൂമി ഏജൻ്റുമാർ മുഖേനയും 'ശിവം' പ്രത്യേക പതിപ്പ് ലഭിക്കും.