പാമ്പുരുത്തി :- പാമ്പുരുത്തി ശാഖ മുസ്ലിം യൂത്ത് ലീഗിന്റെ ശാഖ സമ്മേളനത്തോടനുബന്ധിച്ച് കൊളച്ചേരി മേഖല പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ കെ.പി അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. എം.പി അബ്ദുൽഖാദർ, എം.അബ്ദുള്ള, വി.ടി മുഹമ്മദ് മൻസൂർ, എം.അനീസ്, കെ.സി മുഹമ്മദ് കുഞ്ഞി, മുഹമ്മദ് റാഫി കരകണ്ടം എന്നിവർ പങ്കെടുത്തു.