പഴശ്ശി ഗ്രാമിക സ്വശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ഉന്നതവിജയികളെ അനുമോദിച്ചു


കുറ്റ്യാട്ടൂർ :- പഴശ്ശി ഗ്രാമിക സ്വശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ LSS, USS, SSLC, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി അനുമോദിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്‌ഘാടനവും മൊമെന്റോ വിതരണവും  നിർവഹിച്ചു.

വണ്ടർ കിഡ്സ്‌ ഇംഗ്ലീഷ് സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ പ്രസിഡന്റ്‌ പി.വി പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി സുധാകരൻ മാസ്റ്റർ, സ്വാഗതം പറഞ്ഞു. ടി.ഒ ശ്രീവത്സൻ, അനിൽകുമാർ, ഗ്രാമിക വനിതാ വിഭാഗം പ്രവർത്തകരായ രഞ്ജിനി ശേഖർ, ജ്യോതി അജയൻ, സുജാത ശശി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.  എട്ടാം മൈൽ മാണിയിങ്കിൽ റോഡ് ശുചീകരിക്കുകയും ചെയ്തു.

Previous Post Next Post