മലപ്പട്ടം :- തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അടുവാപ്പുറം എ കുഞ്ഞിക്കണ്ണൻ സ്മാരക ഗ്രന്ഥാലയത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു.
തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് വി എം വിമല ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.വി തമ്പാൻ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം അയനത്ത് മുകുന്ദൻ, ഇ.ചന്ദ്രൻ മാസ്റ്റർ, കെ.നാരായണൻ എൽ.എം ഷനിൽ എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എം.എം സജിത്ത് സ്വാഗതം പറഞ്ഞു.