കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

 


കുറ്റ്യാട്ടൂർ:-കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയിൽ വൃക്ഷത്തൈ നട്ടു. 

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ  കെ. പി.ചന്ദ്രൻ. പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല  എക്സിക്യൂട്ടീവ് മെമ്പർമാർ, ആയുർവേദ ആശുപത്രി ജീവനക്കാർ, നാട്ടുകാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് പരിസ്ഥിതി ദിന അവലോകന ക്ലാസും വായനശാല ശുചീകരണവും നടന്നു.

Previous Post Next Post