മയ്യിൽ :- ഗ്രേഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥിനി ആരതി കെ.സി സംസാരിച്ചു.
പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രിൻസിപ്പൽ രാജഗോപാലൻ നായർ സംസാരിച്ചു. മുഖ്യാഥിതിയായ വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ കുട്ടികൾ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.