തെരുവുനായ ശല്യത്തിന് പരിഹാരം കാണണം - INL നാറാത്ത് പഞ്ചായത്ത് കമ്മിറ്റി


നാറാത്ത് :- നാട്ടിൽ ജനങ്ങൾക്ക്‌ ഭീഷണിയായിരിക്കുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് INL നാറാത്ത് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കണ്ണാടിപ്പറമ്പ്, കൊളച്ചേരി, ചേലേരി പ്രദേശങ്ങളിലുണ്ടായ തെരുവ്നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയാണ്. കണ്ണാടിപ്പറമ്പിൽ ചില ഭാഗങ്ങളിൽ തെരുവുനായ്ക്കളെ പേടിച്ചിട്ട് വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്.

അധികൃതർ ചേർന്ന് എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാറാത്ത് പഞ്ചായത്ത് ഐ.എൻ.എൽ സെക്രട്ടറി അബ്ദുൽ വഹാബ്, പ്രസിഡണ്ട് എം.വി അബ്ദുള്ള എന്നിവർ ആവശ്യപ്പെട്ടു.

നൂഞ്ഞേരി, കയ്യങ്കോട്, കാരയാപ്പ് ഭാഗങ്ങളിൽ വ്യാപകമായി തെരുവുനായ ആക്രമണയുണ്ടായിരുന്നു. ഇന്നലെ അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. പലരുടെയും മുഖത്തും കാലിനുമാണ് കടിയേറ്റത്

Previous Post Next Post