മക്ക :- ഹജ് തീർഥാടകർ ഇന്ന് ചൊവ്വാഴ്ച വൈകുന്നേരം ചരിത്രപ്രസിദ്ധമായ മിനാതാഴ്വരയിലേക്ക് യാത്ര തുടങ്ങും. മക്കയിൽനിന്ന് 7 കിലോമീറ്റർ അകലെ മിനായിലെ കൂടാരത്തിൽ നാളെ ഉച്ചയ്ക്ക് മുഴുവൻ തീർഥാടകരും എത്തുന്നതോടെ ഹജ്ജിന് ഔദ്യോഗിക തുടക്കമാകും. വ്യാഴാഴ്ചയാണ് സുപ്രധാനകർമമായ അറഫ സംഗമം നടക്കുന്നത്.
തീർഥാടകർ ഇന്നലെ രാത്രി മക്കയിൽ സമ്മേളിച്ചു. ഇന്ത്യയിൽ നിന്നുള്ള എല്ലാ തീർഥാടകരെയും മക്കയിൽ എത്തിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 16 ലക്ഷത്തിലേറെ തീർഥാടകർ സൗദിയിൽ എത്തിയിട്ടുണ്ട്. ബാക്കിയുള്ള വിദേശ തീർഥാടകർ നാളെ പുലർച്ചെയോടെ എത്തിച്ചേരും.
-
-
2 ലക്ഷത്തിലേറെ ആഭ്യന്തര തീർഥാടകർ ഉൾപ്പെടെ 20 ലക്ഷത്തിലേറെ പേരാണ് ഇത്തവണ ഹജ് കർമത്തിൽ പങ്കെടുക്കുന്നത്.