കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷൻ കണ്ണൂർ ജില്ലാ അസോസിയേഷന് പിസ്റ്റൽ കൈമാറി


കണ്ണൂർ :- കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ റൈഫിൾ അസോസിയേഷന് പിസ്റ്റൽ കൈമാറി. ജില്ലാ കളക്ടറുടെ ചേമ്പറിൽ വെച്ച് സംസ്ഥാന റൈഫിൾ അസോസിയേഷൻ സെക്രട്ടറി പ്രൊഫസർ വി.സി ജെയിംസ് കണ്ണൂർ ജില്ലാ റൈഫിൾ അസോസിയേഷൻ പ്രസിഡൻ്റും കൂടിയായ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഏറ്റുവാങ്ങി. അസിസ്റ്റന്റ് കളക്ടർ എസ്തഥാ പങ്കെടുത്തു.

മുഫസ്സിർ ഐ.എ.എസ്, ജില്ലാ റൈഫിൾ അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ പ്രൊഫസർ പി.കെ ജഗന്നാഥൻ, ഷാഹിൻ പള്ളിക്കണ്ടി, സെക്രട്ടറി ലക്ഷ്മികാന്തൻ എം,ബാബു പണ്ണേരി, മെമ്പർമാരായ രാജേഷ് കുമാരൻ, പി.മോഹനൻ, വിനീതൻ സി.കെ, പി.സുധീർ, റൈഫിൾ അസോസിയേഷന്റെ മറ്റ് കായിക താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.


Previous Post Next Post