പാമ്പുരുത്തി ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽഉന്നതവിജയികളെ അനുമോദിച്ചു


പാമ്പുരുത്തി :- പാമ്പുരുത്തി ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നീറ്റ്, ബി ടെക്, പ്ലസ് ടു, SSLC  പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു. ഡ്രോപ്സ് കൺവീനർ റിട്ട. ഫുഡ് സേഫ്റ്റി കമ്മീഷണർ കെ.പി മുസ്തഫ ഉപഹാരങ്ങൾ നൽകി. പ്രസിഡൻ്റ് എം.അബൂബക്കർ അധ്യക്ഷത വഹിച്ചു. 

സെക്രട്ടറി സിദ്ദീഖ് പാലങ്ങാട്ട്, ഫൈസൽ പാറേത്ത്, റാസിഖ്.എം, ഷിജു.എ, ഷൗക്കത്ത്.എം, സഹീർ വി.ടി എന്നിവർ പങ്കെടുത്തു. ബി ടെക് പരീക്ഷാ വിജയി മുഹമ്മദ്‌ ഷഹൽ, നീറ്റ് പരീക്ഷാ വിജയി ഷംഹാന ശംസ്, BSC പരീക്ഷാ വിജയി ഫാത്തിമത്ത് നിദ എം.പി, പ്ലസ് ടു പരീക്ഷാ വിജയി നുസൈബ വി.കെ, SSLC പരീക്ഷാ വിജയികളായ ഇൻഷാ അബൂബക്കർ, ഫാത്തിമത്ത് നൂറ വി.പി, ആയിഷ അർവ വി.പി, അമീന വി.കെ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.


Previous Post Next Post