മലപ്പട്ടം :- അടുവാപ്പുറം എ കുഞ്ഞിക്കണ്ണൻ സ്മാരക ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉച്ചിറിയു കരാത്തെ ക്ലാസിലെ ഗ്രേഡിംഗ് ടെസ്റ്റ് വിജയികൾക്കുള ബെൽട്ട്, സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു.
കെ എ പി ബറ്റാലിയൻ പോലീസ് അസിസ്റ്റന്റ് കമാന്റന്റ് ഐ.വി സോമരാജൻ വിതരണം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് വി.വി തമ്പാൻ അധ്യക്ഷത വഹിച്ചു. ഇ.ചന്ദ്രൻ മാസ്റ്റർ, കെ.വി മിനി, പി.പി സജീവൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എം.എം സജിത്ത് സ്വാഗതം പറഞ്ഞു.