കുറ്റ്യാട്ടൂർ :- പുതിയ അധ്യയന വർഷത്തെ കുറ്റ്യാട്ടൂർ പഞ്ചായത്ത് തല പ്രവേശനോത്സവം പഴശ്ശി എ.എൽ.പി സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ അധ്യക്ഷത വഹിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും മാനേജർ കെ.കമാൽ ഹാജി വർണ്ണക്കുടകൾ സമ്മാനിച്ചു.
ചടങ്ങിൽ LSS വിജയികളെ അനുമോദിച്ചു. എൽ.എസ്.എസ് പരീക്ഷ എഴുതിയവർക്ക് മുൻ അധ്യാപിക പി.എം ഗീതാബായ് സമ്മാനം നൽകി. പി ടി എ പ്രസിഡന്റ് ജിഷ.പി, CRC കോഡിനേറ്റർ അശ്വതി.എ, മുൻ അധ്യാപിക ഗീതാബായ് പി.എം എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.പി രേണുക സ്വാഗതവും എസ്.ആർ.ജി കൺവീനർ ഡോ.ലേഖ ഒ.സി നന്ദിയും പറഞ്ഞു.