പഴശ്ശി ഡാമിൽ മൂന്ന് മീറ്ററിലധികം വെള്ളം ഉയർന്നു


ഇരിട്ടി :- പഴശ്ശി ഡാമിൽ 16 ഷട്ടറുകളിൽ 14 എണ്ണം തുറന്നിട്ടും പദ്ധതി പ്രദേശത്ത് പൊടുന്നനെ മൂന്ന് മീറ്ററിലധികം വെള്ളം ഉയർന്നത് ആശങ്ക ഉയർത്തി. 21 മീറ്ററിൽ നിന്ന് 24 മീറ്ററിലേക്ക് വെള്ളം ഉയരുകയായിരുന്നു. ഒഴുക്കിവിടുന്ന വെള്ളത്തിന്റെ ഇരട്ടിയിലധികം വെള്ളം ഒഴുകിയെത്തിയതോടെ ബഫർ സോൺ ഭാഗത്തുൻ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. 2011-ലെ ഇരിട്ടി പ്രളയകാലത്തേതിന് സമാനമായ രീതിയിലായിരുന്നു വെള്ളത്തിൻ്റെ ഉയർച്ച. വൈകീട്ടോടെ 14 ഷട്ടറുകളും കൂടുതൽ ഉയർത്തി അധികമായി എത്തുന്ന വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കി വിടാനുള്ള നടപടി സ്വീകരിച്ചു. 

ബാരാപോൾ പുഴയിൽ രൊഴുക്ക് ക്രമാതീതമായി ഉയർന്നതാണ് പദ്ധതിയിലേക്ക് വെള്ളം കൂടിയത്. കർണാടകയുടെ ബ്രഹ്മഗിരി വനമേഖലയിൽ പെയ്ത ശക്തമായ മഴയാണ് നീരൊഴുക്ക് കൂട്ടിയത്. വനത്തിനുള്ളിൽ ചെറിയ തോതിൽ ഉരുൾപൊട്ടലും നടന്നതായി സൂചനയുണ്ട്. ബാവലിപ്പുഴയിൽ നീരൊഴുക്കിൽ കാര്യമായ വർധന ഉണ്ടായതുമില്ല.

Previous Post Next Post