കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം പുസ്തകാസ്വാദനം നടത്തി


മാണിയൂർ :- കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായനപക്ഷാചരണ ദിനത്തിന്റെ ഭാഗമായി E.M.S. മന്ദിരത്തിൽ പുസ്തകാസ്വാദനം സംഘടിപ്പിച്ചു. വായനശാല ജോയിൻ സെക്രട്ടറി കെ.കെ പ്രസന്ന അധ്യക്ഷത വഹിച്ചു. 

നിരഞ്ജനയുടെ നോവലായ "ബനശങ്കരി" എന്ന പുസ്തകം വായനശാല സെക്രട്ടറി എം.സി വിനതയും ബിജു മുത്തത്തിയുടെ ലേഖനസമാഹാരമായ "ലേഡീസ് കമ്പാർട്ട്മെന്റ്" എന്ന പുസ്തകം വായനശാല എക്സിക്യൂട്ടീവ് മെമ്പറായ കെ.സജീവ് കുമാറും പുസ്തക പരിചയം നടത്തി. പരിപാടിയിൽ വായനശാല വനിതാവേദി സെക്രട്ടറി എ.പി ലിമ സ്വാഗതവും ലൈബ്രറിയൻ കെ.രമ്യ നന്ദിയും പറഞ്ഞു.

Previous Post Next Post